കോട്ടയം :ബസിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് ഗുണ്ട നേതാവ് സൂര്യന്‍ എന്ന ശരത്തിനേയും (23) കൂട്ടാളി അനക്‌സ് ഷിബുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നാക്രമിക്കുകയും തടയാൻ ശ്രമിച്ച കണ്ടക്ടറെ ഇവര്‍ മർദിക്കുകയും ചെയ്‌തിരുന്നു. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതികളാണ് ഇവര്‍. ഒന്നര മാസം മുൻപ് കഞ്ചാവ് മാഫിയയുടെ കുടിപ്പകയിൽ കൊല്ലപ്പെട്ട ഷാനിന്‍റെ സുഹൃത്താണ് സൂര്യൻ.
ചൊവ്വാഴ്ച(8.03.2022) വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് കൊണ്ടോടി ബസിൽ പെൺകുട്ടി കയറിയത്. സൂര്യനും, അനക്‌സും ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ബസിലെ യാത്രക്കാർ അടക്കം വിഷയത്തിൽ ഇടപെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു.