കോട്ടയം:ഗാന്ധിനഗറില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ വെട്ടൂര്‍ക്കവല കെന്‍സ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, കഞ്ചാവ് കടത്ത്, ഗുണ്ട ആക്രമണം തുടങ്ങി അമ്പതിൽ അധികം കേസുകളിൽ പ്രതിയാണ് കെൻസ് സാബു.
കഴിഞ്ഞ ചൊവ്വാഴ്‌ച കൂട്ടാളിയായ ഏറ്റുമാനൂരുള്ള ബിനുവിന്‍റെ വീട്ടില്‍ സാബു എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സാബുവിനെ പിടികൂടാനായി സ്വകാര്യ കാറുകളിലായി ഗാന്ധിനഗര്‍ സിഐ കെ. ഷിജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏറ്റുമാനൂരെത്തി. എന്നാല്‍ വീടുവളഞ്ഞ പൊലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഗുണ്ട സംഘം വീട്ടില്‍ നിന്നും ഇറങ്ങി ഓടി.