കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾ ഡോ.സുജാത മഹാത്മ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും കൊടുത്തിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തിന്‍റെ നെഞ്ചത്തുകുത്തി എന്ന എസ്.എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമർശനത്തിന് പിന്നാലെയാണ് രാജി.
ജി സുകുമാരൻ നായരുടെ മകൾ എംജി സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു - സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു
സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും കൊടുത്തിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തിന്‍റെ നെഞ്ചത്തുകുത്തി എന്ന എസ്.എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമർശനത്തിന് പിന്നാലെയാണ് രാജി.
Read More: കോണ്‍ഗ്രസ് ആര്‍ക്കും വേണ്ടാത്ത ദേശീയ പാര്‍ട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി
ആദ്യം യു.ഡി.എഫ് സർക്കാരും പിന്നീട് എൽ.ഡി.എഫും ഈ സ്ഥാനത്തേക്ക് സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. ഇതിനുവേണ്ടി താനോ മകളോ മറ്റാരെങ്കിലുമോ സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവയ്ക്കുകയാണെന്നാണ് ഡോ.സുജാത ബന്ധപ്പെട്ടവർക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചത്. മൂന്നുവർഷത്തെ കാലാവധി അവശേഷിക്കെയാണ് രാജി.