കോട്ടയം:തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന വളച്ചൊടിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വളച്ചൊടിച്ച് രാഷ്ട്രീയവല്‍ക്കരിച്ച് എന്‍എസ്എസിനോടും നേതൃത്വത്തോടും ശത്രുത വളര്‍ത്താന്‍ ഉള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവന വളച്ചൊടിച്ചു, മുഖ്യമന്ത്രി പറഞ്ഞത് സത്യവിരുദ്ധമെന്നും ജി സുകുമാരന്‍ നായര്‍ - ജി സുകുമാരന്‍ നായര്‍
തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന്‍റെ തുടര്‍ഭരണം പാടില്ലെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടെന്നും ഇത് എല്‍ഡിഎഫിനെതിരെ വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദേശമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന്‍റെ തുടര്‍ഭരണം പാടില്ലെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടെന്നും ഇത് ഇടതുമുന്നണിക്കെതിരെ വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദേശമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പ്രതികരണം.
വിശ്വാസ സംരക്ഷണം ഇന്നും എന്നും എൻഎസ്എസ് മുറുകെ പിടിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. സര്‍ക്കാറിനോട് ഒന്നും ആവശ്യപ്പെടുകയാ നേടുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയും ഇടത് നേതാക്കളും എൻഎസ്എസിനോട് കാണിക്കുന്ന വിലകുറഞ്ഞ നിലപാട് നായർ സമുദായവും സർവീസ് സൊസൈറ്റി യും അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.