കോട്ടയം: സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് എൻ.എസ്.എസ്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എൻ.എസ്.എസിന്‍റെ നിലപാട് വ്യക്തമാക്കുന്നതിനിടെയാണ് ജി സുകുമാരന്‍ നായര്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ജനാധിപത്യം, സാമൂഹ്യ നീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെണ്ടതിന്‍റെ ആവശ്യകത മുന്നിൽ കണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നതാണ് എൻ.എസ്.എസിന്‍റെ ആഹ്വാനം. നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടക്കാൻ സർക്കാർ ജനത്തെ ഭിന്നിപ്പിക്കുന്നു എന്നും വിജയദശമി സന്ദേശം എന്ന പേരിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സമദൂരമല്ല വേണ്ടത് ശരിദൂരം: ജി സുകുമാരൻ നായർ
ജനാധിപത്യം, സാമൂഹ്യ നീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ടാനങ്ങൾ എന്നിവ സംരക്ഷിക്കപ്പെണ്ടതിന്‍റെ ആവശ്യകത മുന്നിൽ കണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്ന് എൻ.എസ്.എസിന്‍റെ ആഹ്വാനം
സമദൂരമല്ല വേണ്ടത് ശരിദൂരം: എൻ.എസ്.എസ്
വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആത്മാർഥമായി ഒന്നു തന്നെ ചെയ്തില്ലെന്നും ശബരിമല വിഷയത്തിൽ സർക്കാരും ഇടതുപക്ഷവും വിശ്വാസികൾക്കെതിരായണ് നിലകൊള്ളുന്നതെന്നും എൻ.എസ്.എസ് ആരോപിക്കുന്നു. ദേവസ്വം ബോർഡ് നിയമന സംവരണവും മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്കായുള്ള ധനസഹായ പദ്ധതികളും സർക്കാർ അട്ടിമറിച്ചെന്നും സംസ്ഥാന സർക്കാരിന്‍റെ മുന്നോക്ക സമുദായത്തേടുള്ള വിവേചനങ്ങളും സുകുമാരൻ നായർ സന്ദേശത്തിലൂടെ എണ്ണിപ്പറയുന്നു.