കോട്ടയം: മന്നം ജയന്തി ദിനം സമ്പൂർണ അവധി ആക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ മുടന്തൻ ന്യായം പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്ന് ജനം തിരിച്ചറിയുമെന്നും ജി.സുകുമാരൻ നായർ വ്യക്തമാക്കി.
മന്നം ജയന്തി സമ്പൂർണ്ണ അവധി ആക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്
സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്
also read:എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് 11 മാസത്തിനിടെ 3 സ്ഥലം മാറ്റം ; പൊലീസ് അഴിച്ചുപണിയില്‍ തലപ്പത്ത് അതൃപ്തി
അതേസമയം എൻഎസ്എസിനെ പിന്തുണച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. എൻഎസ്എസിന്‍റേത് ന്യായമായ ആവശ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് പക്ഷം പിടിക്കാത്തതു കൊണ്ടായിരിക്കാം സർക്കാരിന്‍റെ നിഷേധാത്മക സമീപനമെന്ന് കെ മുരളീധരൻ എംപിയും പറഞ്ഞു.