കേരളം

kerala

ETV Bharat / state

ഇന്ധന വിലവർധനവ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം - Fuel price hike protest in kottayam

കോട്ടയത്ത് ഐഎൻടിയുസി നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് പതിനായിരം കത്തയച്ച് പ്രതിഷേധിച്ചത്.

ഇന്ധന വിലവർധനവ്  പ്രധാനമന്ത്രിക്ക് പതിനായിരം കത്തയച്ച് പ്രതിഷേധം  ഐഎൻടിയുസി  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ  Fuel price hike  Fuel price  Fuel price hike protest in kottayam  Fuel price hike protest in Kerala
ഇന്ധന വിലവർധനവ്; പ്രധാനമന്ത്രിക്ക് പതിനായിരം കത്തയച്ച് പ്രതിഷേധം

By

Published : Jun 17, 2021, 5:03 PM IST

കോട്ടയം: പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോട്ടയത്ത് ഐഎൻടിയുസി നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് 10,000 കത്തയച്ച് പ്രതിഷേധിച്ചു. കോട്ടയം ജില്ലയിലെ 100 പോസ്റ്റ് ഓഫീസിനു മുൻപിലാണ് പ്രതിഷേധ സമരം നടന്നത്. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 70 ഡോളർ മാത്രം വിലയുള്ള ഇന്ധനത്തിന് ലിറ്ററിന് 50 രൂപയിൽ താഴെ മാത്രം ഈടാക്കി ഇന്ത്യയിൽ വിൽക്കാം എന്നിരിക്കെ 100 രൂപ വാങ്ങി നരേന്ദ്രമോദി സർക്കാർ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. പ്രധാനമന്ത്രിയ്‌ക്ക് പതിനായിരം കത്തുകൾ അയക്കുന്നതിന്‍റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.

ALSO READ:ആരാധനാലയങ്ങൾ തുറക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ

ഐഎൻടിയുസി കോട്ടയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജില്ലയിലെ 100 കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടന്നത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പിൽ, നന്തിയോട് ബഷീർ, ടി.സി റോയി, അനിൽ കാഞ്ഞിരം, മുഹമ്മദ് ബഷീർ തുടങ്ങിയവരും സംസാരിച്ചു.

ABOUT THE AUTHOR

...view details