കോട്ടയം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കേരളാ കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ കേരളാ കോണ്‍ഗ്രസ് എം സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞ അദ്ദേഹം വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
മുന്നണി പ്രവേശനം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ്: ജോസ് കെ മാണി
വിപ്പ് ലംഘിച്ച പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്നും കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. യുഡിഎഫിനെതിരായ വികാരമാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പുറത്ത് വന്നത്.
വിപ്പ് ലംഘിച്ച പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ വോട്ടെടുപ്പിലും വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക. കുട്ടനാട് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുണ്ടാകുമെന്ന് പറയുന്ന പിജെ ജോസഫ് ഏത് ചിഹ്നത്തിൽ സ്ഥാനാർഥിയെ നിറുത്തുമെന്നും ജോസ് കെ മാണി ചോദിച്ചു. ജോസ് കെ മാണിയെ പിന്തുണക്കുന്നവര്‍ പങ്കെടുത്ത യോഗത്തില്‍ യുഡിഎഫിനെതിരായ വികാരമാണ് പുറത്ത് വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൂറ് മാറിയവർക്കെതിരായ നടപടിയുമായി ജില്ലാ ഘടകങ്ങൾ മുമ്പോട്ട് പോകട്ടെയെന്നാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം.