കേരളം

kerala

ETV Bharat / state

ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യകാലാവധി നീട്ടി

25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചത്. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

ഫ്രാങ്കോ മുളയ്ക്കല്‍ (ഫയല്‍ ചിത്രം)

By

Published : May 10, 2019, 12:43 PM IST

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യ കാലാവധി നീട്ടി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യകാലാവധി നീട്ടി നല്‍കിയത്. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ നടപടികളുടെ ഭാഗമായി പാല മജിസ്ട്രേറ്റ് കോടതിയിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായത്. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടേയും പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കി.

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിലാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. വൈക്കം ഡി വൈ എസ് പികെ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂണ്‍ ഏഴിന് പാലാ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്.

ABOUT THE AUTHOR

...view details