പാമ്പാടി : നഗരമധ്യത്തിൽ പട്ടാപ്പകല്‍ കുറുക്കനെ പിടികൂടി. ബുധനാഴ്ച രാവിലെ പാമ്പാടി ബസ് സ്റ്റാൻഡിന് സമീപം ന്യൂ സ്വീറ്റ് ബേക്കറിക്ക് സമീപമാണ് കുറുക്കനെ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പിടികൂടുകയായിരുന്നു.
വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറുക്കനെ ഏറ്റെടുത്തു. പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും കുറുക്കന്‍റെയും കാട്ടുപന്നിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു.