കേരളം

kerala

ETV Bharat / state

വാഹനതട്ടിപ്പ് കേസിൽ നാല് പേർ പിടിയിൽ - കോട്ടയം

കോട്ടയം സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സമാനമായ കൂടുതൽ കേസുകൾ പുറത്ത് വന്നത്.

വാഹനതട്ടിപ്പ് കേസിൽ നാല് പേർ പിടിയിൽ

By

Published : Jul 5, 2019, 8:21 PM IST

Updated : Jul 5, 2019, 10:42 PM IST

കോട്ടയം:വിലകൂടിയ വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ നാല് പേർ പൊലീസ് പിടിയിൽ. കോട്ടയം ഡിവൈഎസ്പി ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വാഹനതട്ടിപ്പ് കേസിൽ നാല് പേർ പിടിയിൽ

കോട്ടയം സ്വദേശികളായ അരുൺ, ജസ്റ്റിൻ മലപ്പുറം സ്വദേശി ഇർഫാൻ തൃശ്ശൂർ സ്വദേശി ദിലീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രതികളായ അരുൺ, ജസ്റ്റിൻ എന്നിവർ വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം തൃശ്ശൂരിൽ ഇർഫാന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെത്തിച്ച് പണയം വെയ്ക്കും. കോട്ടയം സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സമാനമായ കൂടുതൽ കേസുകൾ പുറത്ത് വന്നത്. വാഹന ഉടമകൾ വാഹനങ്ങൾ കിട്ടതായി ബന്ധപ്പെടുമ്പോൾ മറ്റൊരു വാഹനം ഇത്തരത്തിൽ പണയം വച്ച് ഉടമസ്ഥർക്ക് തിരികെ നൽകുന്നതിനാൽ പരാതികളും ഉണ്ടാകാറില്ല. ഇത്തരത്തിൽ 22 ഓളം വാഹനങ്ങളാണ് പൊലീസ് പല സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തിയത്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന നിരവധി വിദ്യാർഥികളെയാണ് വാഹനം കണ്ടെത്തുന്നതിനായി ഇവർ ഉപയോഗിച്ചിരുന്നതെന്ന് ഡിവൈഎസ്പി ശ്രീകുമാർ പറയുന്നു. കേസിൽ കുടുതൽ പ്രതികൾ പിടിയിലാകാന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Last Updated : Jul 5, 2019, 10:42 PM IST

ABOUT THE AUTHOR

...view details