കേരളം

kerala

ETV Bharat / state

കോട്ടയത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് നാല് പേർക്ക് - സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് നാല് പേർക്ക്

ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 17 പേരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

കോവിഡ് 19 അപ്ഡേഷൻ  Four people affected by Covid in Kottayam  സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് നാല് പേർക്ക്  Covid in Kottayam
കൊവിഡ്

By

Published : Jul 8, 2020, 8:27 PM IST

കോട്ടയം:ജില്ലയിൽ സമ്പർക്കത്തിലൂടെ നാല് പേർക്ക് കൊവിഡ് 19 ബാധിച്ചു. ബുധനാഴ്ച രോഗം സ്ഥിരിച്ച 17 പേരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കോട്ടയം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി പൂർത്തിയാക്കി നിരീക്ഷണത്തിലായിരുന്ന രണ്ട് ആരോഗ്യ പ്രവർത്തകരും, വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച പ്രവാസികളായ തൃക്കൊടിത്താനം, കുറിച്ചി സ്വദേശികളുടെ ഭാര്യമാരും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ നേരത്തെ വിദേശത്ത് രോഗം സ്ഥിരീകരിച്ച്, രോഗമുക്തരായി എത്തിയവരാണ്. മുംബൈയിലെ കൊവിഡ് ചികിത്സ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതിയും വൈറസ് ബാധിതരുടെ പട്ടികയിൽപെടുന്നു. നിലവിൽ 128 പേരാണ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details