കോട്ടയം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. പാലാ ഞൊണ്ടിമാക്കൽ സ്വദേശി ജോയ് ജോസഫിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. കേസിൽ തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് സ്വദേശി അജീർ (21), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി അജ്മൽ (22), ശ്രീജിത്ത് (22), കൊല്ലം കരീക്കോട് സ്വദേശി തജ്മൽ (23)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ - പാലായിർ ബൈക്ക് മോഷണം
പാലാ ഞൊണ്ടിമാക്കൽ സ്വദേശി ജോയ് ജോസഫിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷണം പോയത്
പ്രതികൾ പാലായ്ക്കു സമീപമുള്ള ഒരു പാൽ കമ്പനിയിൽ കഴിഞ്ഞ ഏതാനും നാളുകളായി ജോലി ചെയ്തുവരികയായിരുന്നു. ബൈക്കിന്‍റെ ലോക്ക് തകർത്താണ് ബൈക്ക് കടത്തിയത്. മോഷ്ടിച്ചെടുത്ത ബൈക്ക് കേസിലെ പ്രതിയായ കൊല്ലം സ്വദേശി തജ്മലിന് എത്തിച്ചു കൊടുത്തു. നിരവധി കഞ്ചാവ് കേസുകളിലും വധശ്രമകേസിലും പ്രതിയായ തജ്മൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് ഇരുപതിനായിരം രൂപയ്ക്കാണ് വാങ്ങിയത്. കഞ്ചാവു കടത്തിനും മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നത്തിനായി വാഹനത്തിൽ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും തന്‍റെ കൈവശം വച്ചു.
അടുത്ത ബൈക്ക് മോഷ്ടിക്കുന്നതിനായി പദ്ധതി തയാറാക്കുന്നതിനിടെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പാലാ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ ശ്യാംകുമാർ കെഎസ്, ജോർജ് എസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.