കോട്ടയം:ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ മുൻ പൊലീസുകാരൻ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദാണ്(49) പിടിയിലായത്. പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി സൗജന്യമായി താമസിക്കുകയായിരുന്നു ഇയാൾ. ഇതിനിടയിൽ ടൗണിലെ ഒരു യുവാവിന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്‌തിരുന്നു .
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ;മുൻ പൊലീസുകാരൻ പിടിയിൽ
1993-ൽ കെഎപിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ;മുൻ പൊലീസുകാരൻ പിടിയിൽ
പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ , ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐ കെ.എസ്.ജോർജ് , പിആർഒ ജോജൻ ജോർജ് സിപിഒ വിജയരാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. 1993-ൽ കെഎപിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.