കേരളം

kerala

ETV Bharat / state

ഉമ്മൻചാണ്ടി നാമനിർദേശപത്രിക സമർപ്പിച്ചു - Oommen Chandy

12ആം തവണയാണ് അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്നും ഉമ്മൻചാണ്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  ഉമ്മൻചാണ്ടി നാമനിർദേശപത്രിക സമർപ്പിച്ചു  Former Chief Minister Oommen Chandy  Oommen Chandy  Oommen Chandy nomination papers
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാമനിർദേശപത്രിക സമർപ്പിച്ചു

By

Published : Mar 16, 2021, 3:53 PM IST

Updated : Mar 16, 2021, 8:36 PM IST

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം പള്ളിക്കക്കോട്ടിലെ പാമ്പാടി ബ്ലോക്ക്‌ ഓഫിസിൽ എത്തിയാണ് ഉമ്മൻ ചാണ്ടി പത്രിക സമർപ്പിച്ചത്. ബിഡിഒ ശ്രീജിത്തിന് മുമ്പാകെയാണ് നാമനിർദേശപത്രിക സമർപിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് ഉമ്മൻ ചാണ്ടി സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ അഡ്വ.ഫിൽസൺ മാത്യൂസ്, രാധാ.വി നായർ എന്നിവർ ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

ഉമ്മൻചാണ്ടി നാമനിർദേശപത്രിക സമർപ്പിച്ചു

12ആം തവണയാണ് അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഏറ്റവും മികച്ചതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സുധാകരന്‍റെ പരാമർശം ഏതവസരത്തിലാണെന്ന് അറിയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. കോട്ടയം പള്ളിക്കത്തോട്ടിലെ പാമ്പാടി ബ്ലോക്ക് ഓഫീസിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Mar 16, 2021, 8:36 PM IST

ABOUT THE AUTHOR

...view details