കോഴിക്കോട്:വീട്ടില്‍ നിന്നുംഒരാഴ്ച്ചയായി കാണാതായ വയോധികയെ ഒടുവില്‍ കണ്ടെത്തി. കോടഞ്ചേരി സ്വദേശിനി വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെ (78) തേവർമലയിലെ കാടുമൂടിയ പാറക്കെട്ടിനു താഴെ നിന്നും ഞായറാഴ്‌ച കണ്ടെത്തുകായിരുന്നു. നാട്ടുകാരും പൊലീസും സന്നദ്ധ പ്രവർത്തകരുമടങ്ങുന്നവര്‍ ചേർന്നാണ് തെരച്ചില്‍ നടത്തിയത്.
ഓർമ്മക്കുറവുള്ള ഏലിയാമ്മയെ സെപ്റ്റംബർ 25ന് വൈകിട്ട് നാലുമണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. തൊട്ടടുത്ത വീട്ടിൽ എത്തിയെങ്കിലും അവർ തിരിച്ചയച്ചു. മകൻ റോയിക്കൊപ്പം താമസിക്കുന്ന വയോധിക പുറത്ത് പോയാൽ അധികം വൈകാതെ തിരിച്ചെത്താറുണ്ട്. എന്നാൽ അന്ന് തിരിച്ച് വന്നില്ല.