കേരളം

kerala

ETV Bharat / state

ബഫര്‍ സോണില്‍ ആശങ്ക വേണ്ട, സുപ്രീംകോടതിയിലെ ഹർജിയില്‍ പ്രതീക്ഷയുണ്ട്: മന്ത്രി എ.കെ ശശീന്ദ്രന്‍ - സുപ്രീംകോടതിയിലെ ഹർജിയില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ബഫർ സോൺ വിഷയത്തില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ പ്രശ്‌നം പരിഹരിക്കാനുള്ള വഴി പറഞ്ഞാല്‍ സ്വാഗതം ചെയ്യുമെന്നും മന്ത്രി.

ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് വനം മന്ത്രി  Minister A K Saseendran on buffer zone issue  Forest Minister A K Saseendran on buffer zone issue  സുപ്രീംകോടതിയിലെ ഹർജിയില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  forest minister statement on buffer zone issue
ബഫര്‍ സോണില്‍ ആശങ്ക വേണ്ട, സുപ്രീംകോടതിയിലെ ഹർജിയില്‍ പ്രതീക്ഷയുണ്ട്; മന്ത്രി എ.കെ ശശീന്ദ്രന്‍

By

Published : Jul 23, 2022, 4:27 PM IST

കോട്ടയം: ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീംകോടതിയിലെ ഹർജിയിലും കേന്ദ്രസർക്കാരുമായുള്ള ചർച്ചയിലും പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. ബഫർ സോൺ പ്രശ്‌നം സംസ്ഥാന സർക്കാർ കാര്യമായി എടുക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവർ പ്രശ്‌നം പരിഹരിക്കാനുള്ള വഴി കൂടി വ്യക്തമാക്കിയാൽ സ്വാഗതം ചെയ്യുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു

പ്രകൃതി ശ്രീവാസ്‌തവയുടെ സ്ഥലം മാറ്റം അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നും അതൊരു പ്രതികാര നടപടിയുടെ ഭാഗമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനവികസന കോർപ്പറേഷൻ ചെയർപേർഴ്‌സണ്‍ ലതിക സുഭാഷിന് നോട്ടിസ് നൽകിയ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

അധിക യാത്രയുടെ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത് സ്വഭാവിക നടപടിയാണെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details