കേരളം

kerala

ETV Bharat / state

കോട്ടയത്ത് കൊവിഡ് ബാധിച്ച് വിദേശ പൗരൻ അന്തരിച്ചു - വിദേശ പൗരൻ കൊവിഡ് ബാധിച്ച് മരിച്ചു

മരിച്ചത് ഫ്രാൻസ് സ്വദേശിയായ പെയ്റി ഹെൻട്രി(മെർസ യൻ പൈവേ)

Foreigner dies of covid in Kottayam  Foreigner dies due to covid  covid death  forigner covid death  കൊവിഡ് ബാധിച്ച് മരണം  വിദേശ പൗരൻ കൊവിഡ് ബാധിച്ച് മരിച്ചു  വിദേശ പൗരന്‍റെ മരണം കൊവിഡ് ബാധിച്ച്
കൊവിഡ് ബാധിച്ച് വിദേശ പൗരൻ അന്തരിച്ചു

By

Published : Jul 4, 2022, 8:19 PM IST

കോട്ടയം :കൊവിഡ് ബാധിച്ച് കോട്ടയത്ത് വിദേശ പൗരൻ അന്തരിച്ചു. ഫ്രാൻസ് സ്വദേശിയായ പെയ്റി ഹെൻട്രിയാണ്(മെർസ യൻ പൈവേ) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ(03.07.2022) പുലർച്ചെയായിരുന്നു അന്ത്യം.

കൊവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ശനിയാഴ്‌ചയാണ്(02.07.2022) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Also read: രാജ്യത്ത് 16,135 പേർക്ക് കൂടി കൊവിഡ് ; സജീവ കേസുകൾ 1,13,864

മരണവിവരം ജില്ല പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും എംബസിയുമായി ബന്ധപ്പെട്ട തുടർനടപടികൾ അവർ സ്വീകരിക്കുമെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details