കോട്ടയം:വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കേരളത്തില്‍ താമസിച്ച വിദേശ പൗരന്‍ ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍. അഫ്‌ഗാന്‍ പൗരനായ അഹമ്മദ് നസീർ ഒസ്‌മാനിയാണ് (24) അറസ്റ്റിലായത്. മെഡിക്കല്‍ വിസയില്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് ഇയാള്‍.
വിസ കാലാവധി കഴിഞ്ഞു, അഫ്‌ഗാന്‍ പൗരന്‍ കോട്ടയത്ത് അറസ്റ്റില്‍ - latest news in Kottayam
അഫ്‌ഗാന്‍ പൗരന്‍ ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍. അഹമ്മദ് നസീർ ഒസ്‌മാനിയാണ് (24) അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ കഴിഞ്ഞതാണ് അറസ്റ്റിന് കാരണം.
ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളില്‍ താമസിച്ചതിന് ശേഷം ചങ്ങനാശ്ശേരിയിലെ ളായിക്കാട് ഭാഗത്ത് ഹോട്ടലില്‍ ഷെഫായി ജോലി ചെയ്‌ത് കൊണ്ടിരിക്കെയാണ് അറസ്റ്റ്. ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തികിന്‍റെ നേതൃത്വത്തില്‍ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. അനധികൃത കുടിയേറ്റത്തിനും വിസ നിയമ ലംഘനത്തിനും ഇയാൾക്കെതിരെയും വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്‌ക്ക് എതിരെയും കേസെടുത്തതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.