കേരളം

kerala

By

Published : Nov 18, 2022, 7:44 PM IST

ETV Bharat / state

ആവേശക്കൊടുമുടിയിൽ ഫുട്ബോൾ ആരാധകർ; കട്ടൗട്ട് തരംഗത്തിൽ കോട്ടയം

നഗരത്തിൽ പലയിടങ്ങളിലും ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ കൊണ്ട് നിറയ്‌ക്കുകയാണ് ആരാധകർ. വിജയപ്രതീക്ഷയിലാണ് ആരാധകരും.

football world cup excitement in kottayam  football world cup  world cup excitement kottayam  കട്ടൗട്ട് തരംഗത്തിൽ കോട്ടയം  കോട്ടയം ഫുട്ബോൾ വേൾഡ് കപ്പ്  ലോകകപ്പ് ഫുട്ബോൾ കോട്ടയത്തെ ആവേശം  ഫ്ലക്‌സുകൾ  കട്ടൗട്ടുകൾ  മെസ്സി കട്ടൗട്ട്  നെയ്‌മറുടെ കട്ടൗട്ട്
ആവേശക്കൊടുമുടിയിൽ ഫുട്ബോൾ ആരാധകർ; കട്ടൗട്ട് തരംഗത്തിൽ കോട്ടയം

കോട്ടയം:ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ശേഷിക്കുമ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം വാനോളമുയർന്നു. ഫുട്ബോൾ താരങ്ങളുടെ കൂറ്റൻ ഫ്ലക്‌സുകൾ നാട്ടുമ്പുറങ്ങളിലെ വഴിയോരങ്ങളിൽ നിറഞ്ഞു. കളി ആരംഭിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

കോട്ടയത്തെ ഫുട്ബോൾ പ്രേമികൾ

വൈകുന്നേരം ഫ്ലക്‌സുകൾ അണിനിരത്തിയ വഴിയോരങ്ങളിൽ കളിക്കളത്തിന് സമാനമായ ആവേശമാണ്. കോട്ടയം ഇല്ലിക്കൽ കവലയിൽ 20 അടിപൊക്കമുള്ള മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് ഫാൻസുകാർ ഉയർത്തിയത്. നെയ്‌മറുടെ കട്ടൗട്ടും പലയിടത്തും ഉയർന്നു. വിജയപ്രതീക്ഷയിലാണ് ഓരോ ടീമിന്‍റെയും ആരാധകർ.

സ്‌പോർട്‌സ് ഐറ്റംസ് വിൽക്കുന്ന കടകളിൽ ഓരോ ടീമുകളുടെ ജഴ്‌സിയും ബൂട്ടുകളും വാങ്ങാനെത്തുന്ന ആളുകളുടെ തിരക്കാണ്. ലോകകപ്പ് അടുത്തതോടെ ആവേശക്കൊടുമുടിയിലാണ് ആരാധകർ.

Also read:' താരങ്ങള്‍ പുള്ളാവൂര്‍ പുഴയില്‍ തന്നെയുണ്ടാവും'; കട്ടൗട്ടുകള്‍ മാറ്റില്ല, കലക്‌ടറുടെ നിര്‍ദേശം തള്ളി കൊടുവള്ളി നഗരസഭ

ABOUT THE AUTHOR

...view details