കോട്ടയം : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 48കാരൻ മരിച്ചു. ചങ്ങനാശേരി കുന്നന്താനം മുണ്ടിയപ്പള്ളി സ്വദേശിയായ വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. തിങ്കളാഴ്‌ച (25.07.2022) രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 48കാരന്‍ മരിച്ചു - ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരണം
മരിച്ചത് മുണ്ടിയപ്പള്ളി സ്വദേശി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യൻ (48). സംഭവം പ്രഭാതഭക്ഷണം കഴിക്കവെ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കോട്ടയം മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു
പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞുവീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. മരിച്ച റെജി ടാപ്പിങ് തൊഴിലാളിയാണ്.
സംസ്‌കാരം ചൊവ്വാഴ്‌ച (26.07.2022) ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷെമി. മക്കൾ : ശരുൺ , ശ്രേയ.