കോട്ടയം: പാലായിൽ ശശി തരൂരിന് ആനുകൂലമായി വീണ്ടും യൂത്ത് കോൺഗ്രസുകാരുടെ ഫ്ലക്‌സ്. 'കിളവൻമാർ ഭരിക്കട്ടെ, പാർട്ടിയെ നശിപ്പിക്കട്ടെ', 'ഞങ്ങൾ എന്നും തരൂരിനൊപ്പം' എന്നാണ് ഫ്ലക്‌സ് ബോർഡിലെ വാചകങ്ങൾ. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന സമയം മുതൽ പാലായിൽ ശശി തരൂരിന് അനുകൂലമായി യൂത്ത് കോൺഗ്രസുകാർ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു.
'കിളവൻമാർ ഭരിക്കട്ടെ പാർട്ടി നശിക്കട്ടെ ': പാലായിൽ വീണ്ടും തരൂർ അനുകൂല ഫ്ലക്‌സ് ബോർഡുകൾ - പാലായിൽ വീണ്ടും ഫ്ലക്‌സ് ബോർഡുകൾ
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുന ഖർഗെയുടെ വിജയം അംഗീകരിക്കാൻ കഴിയാതെയാണ് പാലായില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരില്‍ വീണ്ടും ഫ്ലക്‌സ് സ്ഥാപിച്ചത്.
'കിളവൻമാർ ഭരിക്കട്ടെ പാർട്ടി നശിക്കട്ടെ ': പാലായിൽ വീണ്ടും ഫ്ലക്‌സ് ബോർഡുകൾ
അതിന് പുറമേ ഇന്നലെ(ഒക്‌ടോബർ 19) കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുന ഖർഗെയുടെ വിജയം അംഗീകരിക്കാൻ കഴിയാതെയാണ് പാലായില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരില്‍ വീണ്ടും ഫ്ലക്‌സ് സ്ഥാപിച്ചത്. പാലാ കുരിശുപള്ളി കവലയിലും, ളാലം ജംഗ്‌ഷനിലുമാണ് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.