കേരളം

kerala

ETV Bharat / state

തരൂരിൻ്റെ പ്രചരണ ബോർഡിൽ നിന്നും ഒഴിവാക്കി; ഈരാറ്റുപേട്ടയിൽ വി ഡി സതീശനായി ഫ്ലക്‌സ് ബോർഡുകൾ - യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റി

ഈരാറ്റുപേട്ടയിലാണ് വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

വി ഡി സതീശനായി ഫ്ലക്‌സ് ബോർഡുകൾ  വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ്  തരൂരിൻ്റെ പ്രചരണ ബോർഡിൽ വി ഡി സതീശൻ  ഈരാറ്റുപേട്ടയിൽ വി ഡി സതീശനായി ഫ്ലക്‌സ് ബോർഡുകൾ  flex board for vd satheeshan erattupetta  flex board for vd satheeshan  vd satheeshan flex board  കെപിപിസിസി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റി  യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റി  ശശി തരൂരിൻ്റെ കോട്ടയത്തെ പ്രചരണ ബോർഡ്
തരൂരിൻ്റെ പ്രചരണ ബോർഡിൽ നിന്നും ഒഴിവാക്കി; ഈരാറ്റുപേട്ടയിൽ വി ഡി സതീശനായി ഫ്ലക്‌സ് ബോർഡുകൾ

By

Published : Nov 26, 2022, 9:17 AM IST

കോട്ടയം: ശശി തരൂര്‍ എംപിയുടെ പ്രചരണ ബോർഡിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ. ഈരാറ്റുപേട്ടയിലാണ് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കെപിപിസിസി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്.

ഈരാറ്റുപേട്ടയിൽ വി ഡി സതീശനായി ഫ്ലക്‌സ് ബോർഡുകൾ

യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്‍റെ പ്രചരണ ബോര്‍ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വാർത്തയായതോടെ അദ്ദേഹത്തെ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല നേതൃത്വം പങ്കുവച്ചു. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ മഹാസമ്മേളനത്തിന്‍റെ പ്രചരണ ബോര്‍ഡിലാണ് പ്രതിപക്ഷ നേതാവിന്‍റെ ചിത്രം ഉള്‍പ്പെടുത്താതിരുന്നത്.

ഇതിന് പിന്നാലെയാണ് സതീശൻ്റെ ചിത്രം മാത്രം ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചത്.

Also read:സതീശനില്ലാത്ത യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ്: വാര്‍ത്ത പ്രചരിച്ചു, ചിത്രം ഉള്‍പ്പെടുത്തി

ABOUT THE AUTHOR

...view details