കേരളം

kerala

ETV Bharat / state

പുലിയാണ് പൊലീസ്; പാലായിലെ ഓണ്‍ലൈന്‍ തട്ടിപ്പുകാരെ അകത്താക്കി, പിടിയിലായത് യുപി സ്വദേശികള്‍ - online fraud news

Police arrested five Uttar Pradesh natives who stole Rs 35 lakh through online fraud in pala;വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്‌ടിച്ച് വ്യാപാരസ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്.

35 ലക്ഷം രൂപ തട്ടിയ കേസിൽ അഞ്ച് യുപി സ്വദേശികൾ അറസ്റ്റിൽ  extortion of Rs 35 lakh  ഓൺലൈൻ തട്ടിപ്പ്  Online fraud pala  Police arrested five people from U P online fraud  five people from U P arrested online fraud  online fraud kottayam pala  online fraud pala  പാലാ ഓൺലൈൻ തട്ടിപ്പ്  കോട്ടയം ഓൺലൈൻ തട്ടിപ്പ്  online fraud news  ഓൺലൈൻ തട്ടിപ്പ് വാർത്ത
five-uttar-pradesh-natives-stole-rs-35-lakh-through-online-fraud-in-pala-is-arrested

By ETV Bharat Kerala Team

Published : Nov 15, 2023, 1:07 PM IST

Updated : Nov 15, 2023, 3:55 PM IST

കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സ്വന്തമാക്കിയ യുപി സ്വദേശികള്‍ കോട്ടയത്ത് പാലായില്‍ പിടിയിലായി. പ്രമുഖ വ്യാപാര സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്‌ടറുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു തട്ടിപ്പ് (Police arrested five people from Uttar Pradesh in the case of extorting Rs 35 lakh from a leading industrial firm by committing online fraud). യുപി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:2023 ജനുവരി 31- നാണ് പ്രതികള്‍ പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കൈക്കലാക്കിയത്. സ്ഥാപനത്തിന്‍റെ എം.ഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്‌ടിച്ച പ്രതികള്‍ വ്യാപാര സ്ഥാപനത്തിലെ മാനേജരുടെ ഫോണിലേക്ക് വിളിച്ചു. താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും, കോൺഫറൻസിൽ ആയതിനാൽ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും നല്‍കി.ഫോണില്‍ സംസാരിച്ചത് ശരിക്കുള്ള എംഡി തന്നെയാണെന്ന് വിശ്വസിച്ച മാനേജര്‍ 35 ലക്ഷം രൂപ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു.

തട്ടിപ്പ് തിരിച്ചറിഞ്ഞത് ഉടമ:സ്ഥാപനത്തിന്‍റെ ഉടമകൂടിയായ എം ഡി തന്നെയാണ് പണം നഷ്ടമായത് ആദ്യം അറിഞ്ഞത്.തുടര്‍ന്ന് പൊലീസില്‍ പാരതി നല്‍കി. പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി.ആദ്യമൊക്ക അന്വേഷണത്തിന് വേഗത ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് പൊലീസ് ഒന്ന് ഉണര്‍ന്നു. ശാസ്‌ത്രീയ അന്വേഷണത്തിലൂടെ തട്ടിപ്പുകാര്‍ സംസ്ഥാനത്തിന് പുറത്തുള്ളവരാണെന്ന് മനസിലാക്കിയ പൊലീസ് സംഘം വലവിരിച്ച് കാത്തിരുന്നു. ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വഷണ സംഘം ഉത്തര്‍പ്രദേശില്‍ നേരിട്ട് പോയി തലനാരിഴകീറി പരിശോധിച്ചു. തുടര്‍ന്ന് പ്രതികളെ സ്‌കെച്ച് ചെയ്‌ത പൊലീസ് അതിസാഹസികമായി തട്ടിപ്പുകാരുടെ സംഘത്തെ പൂട്ടി. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം വ്യാപാര സ്ഥാപനത്തെക്കുറിച്ചും എം ഡിയുടെ പണമിടപാട് രീതിയെക്കുറിച്ചും വ്യക്തമായി അറിയാവുന്ന സ്വദേശിയായ ആരെങ്കിലും തട്ടിപ്പുകാരെ സഹായിച്ചിരിക്കാമെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നുണ്ട്.

പാലാ ഡി.വൈ.എസ്.പി ഏ.ജെ തോമസ്, പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ , രാമപുരം എസ്.ഐ മനോജ് പി.വി, എ.എസ്.ഐ മാരായ ബിജു കെ, സ്വപ്‌ന,സി.പി.ഓമാരായ സന്തോഷ്, ജോഷി മാത്യു,ശ്രീജേഷ് കുമാർ, ജിനു ആർ നാഥ്,രാഹുൽ എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. .

also read : വാട്ട്‌സ്‌ആപ്പിലൂടെ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടു ; വിരമിച്ച പ്രിൻസിപ്പലിന് നഷ്‌ടമായത് 72 ലക്ഷം

Last Updated : Nov 15, 2023, 3:55 PM IST

ABOUT THE AUTHOR

...view details