കേരളം

kerala

ETV Bharat / state

പാലായിൽ അഞ്ച് ലിറ്റർ ചാരായം പിടികൂടി ; ഒരാൾ അറസ്റ്റിൽ - ലോക്ക്ഡൗണില്‍ മദ്യം കിട്ടുമോ ?

പാല കിഴതടിയൂർ ഭാഗത്ത് വെളരയിൽ വീട്ടിൽ രാമചന്ദ്രൻ നായർ മകൻ ദിലീപ് വി.ആർ നെയാണ് പിടികൂടിയത്

kottayam liquor  പാലായിൽ അഞ്ച് ലിറ്റർ ചാരായം പിടികൂടി; ഒരാൾ അറസ്റ്റിൽ  കോട്ടയം
പാലായിൽ അഞ്ച് ലിറ്റർ ചാരായം പിടികൂടി; ഒരാൾ അറസ്റ്റിൽ

By

Published : May 26, 2021, 2:52 PM IST

കോട്ടയം: പാലായിൽ കാറിൽ കടത്താൻ ശ്രമിച്ച അഞ്ച് ലിറ്റർ ചാരായം പിടിച്ചെടുത്തു. പാലാ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ ബി. ആനന്ദരാജിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചത്. സംഭവത്തിൽ പാലാ കിഴതടിയൂർ ഭാഗത്ത് വെളരയിൽ വീട്ടിൽ രാമചന്ദ്രൻ നായർ മകൻ വിആര്‍ ദിലീപിനെ പിടികൂടി.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ കള്ളവാറ്റ് നടക്കാൻ സാധ്യത കണക്കിലെടുത്ത് എക്സൈസ് സംഘത്തിന്‍റെ റേഞ്ച് പരിധിയിൽ നീരീക്ഷണം വ്യാപകമാക്കിയിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 1800 മുതൽ 2000 രൂപ വരെ ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ABOUT THE AUTHOR

...view details