കേരളം

kerala

ETV Bharat / state

കോട്ടയം ജില്ല ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നവജാത ശിശുവിനെ കണ്ടെത്തി - infant girl found in ammathottil kottayal

അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടിയെ വാർഡിലേയ്ക്ക് മാറ്റി.

ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ നിന്നും അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി  five days old girl found in ammathottil kottayam  infant girl found in ammathottil kottayal  കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തി
കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തി

By

Published : Jun 5, 2022, 1:34 PM IST

കോട്ടയം: ജില്ല ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നും അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന അമ്മത്തൊട്ടിലില്‍ നിന്നും കുട്ടിയെ ലഭിച്ചത്. അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങിയത് കേട്ട് അധികൃതർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

അലാറം മുഴങ്ങിയതോടെ ജില്ലാ ആശുപത്രി എയ്‌ഡ് പോസ്റ്റിൽ ജോലിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റസിൻ ആദ്യം അമ്മത്തൊട്ടിലിന് അടുത്തെത്തി. തുടർന്ന്, ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ശ്രീജിത്ത്, നഴ്‌സുമാരായ ഷെറിൻ, അൻസിയ എന്നിവർ ചേർന്ന് കുട്ടിയെ എടുത്തു. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി കുട്ടിയെ വാർഡിലേയ്ക്ക് മാറ്റി. ചൈൽഡ് ലൈനിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കും കുട്ടിയെ കൈമാറും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details