കോട്ടയം :വേമ്പനാട്ട് കായലിൽ മത്സ്യബന്ധന വള്ളം മുങ്ങി. അപകടത്തില്‍പ്പെട്ടവരെ ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തി. കുമരകം സ്വദേശികളായ കുഞ്ഞുമോൻ, അനൂപ്, സാബു, രാജു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ മീൻപിടിക്കാന്‍ പോയ നാലുപേരും 11 മണിയോടെ അപകടത്തില്‍പ്പെടുകയായിരുന്നു. കുമരകം ബോട്ട് ജെട്ടിയിൽ നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു സംഭവം. കായലിൽ വച്ച് ശക്തമായ കാറ്റില്‍ വള്ളം മുങ്ങുകയായിരുന്നു.