കോട്ടയം:യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും നൂതന സംരംഭങ്ങളാരംഭിച്ചും യുവജന സഹകരണ സംഘങ്ങള്‍ നാടിന്‍റെ വികസന സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വെളിയന്നൂരില്‍ സംസ്ഥാനത്തെ ആദ്യ യുവജന സഹകരണസംഘമായ ഇ- നാട് യുവജന സഹകരണ സംഘത്തിന്‍റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവന്‍റ് മാനേജ്മെന്‍റ് മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് യുവജനസഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.
യുവജന സഹകരണ സംഘങ്ങള്‍ നാടിന്‍റെ വികസന സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും: സഹകരണ മന്ത്രി - സഹകരണ മന്ത്രി
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ഇ- നാട് കോട്ടയത്ത്. കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളാണ് സംഘത്തിന്‍റെ പ്രവര്‍ത്തന പരിധി
മാത്രമല്ല മാലിന്യ നിര്‍മാര്‍ജനത്തിന് പുത്തന്‍ സാങ്കേതിക വിദ്യയാണ് ഇ-നാട് യുവജന സംഘം കണ്ടെത്തിയിട്ടുള്ളത്. കോട്ടയം ജില്ലക്ക് പുറമെ മറ്റ് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലടക്കം നിരവധി സ്ഥാപനങ്ങളാണ് ഇ- നാട് സഹകരണ സംഘത്തിന്‍റെ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.
യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പിന്‍റെ പ്രത്യേക ഇടപെടലിലാണ് യുവജനങ്ങള്‍ക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയം യാഥാര്‍ഥ്യമായത്. ശുചിത്വമിഷന്‍ സേവനദാതാവായി അംഗീകരിച്ച ആദ്യ സഹകരണ സംഘമാണ് ഇ- നാട്. 2021 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇ- നാട് യുവജന സഹകരണ സംഘം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ഏറ്റെടുത്ത് മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ മുന്നേറുകയാണ്.