കോട്ടയം:ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ തരംതിരിക്കുന്ന ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എം.അഞ്ജന നിര്‍വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2,887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3,128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്‍റ് സിസ്റ്റം മുഖേന തെരഞ്ഞെടുത്തത്.
കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി - first phase of randomization in kottayam
ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2,887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3,128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്‍റ് സിസ്റ്റം മുഖേന തെരഞ്ഞെടുത്തത്

ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്‍റെ 20 ശതമാനവും വിവിപാറ്റ് മെഷീന്‍ 30 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാന്‍ഡമൈസ് ചെയ്തവയ്ക്കും പരിശീലനത്തിനായി മാറ്റിവച്ചിട്ടുള്ള യന്ത്രങ്ങള്‍ക്കും പുറമെ 462 ബാലറ്റ് യൂണിറ്റുകളും 164 കണ്‍ട്രോള്‍ യൂണിറ്റുകളും 170 വിവിപാറ്റ് യന്ത്രങ്ങളും ഇനിയും ബാക്കിയുണ്ട്. ഓരോ പോളിങ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും. ഓരോ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുത്ത യന്ത്രങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു.
മണ്ഡലം | ബാലറ്റ് യൂണിറ്റ് | കണ്‍ട്രോള്‍ യൂണിറ്റ് | വിവിപാറ്റ് യന്ത്രം |
പാലാ | 341 | 341 | 369 |
കടുത്തുരുത്തി | 349 | 349 | 378 |
വൈക്കം | 299 | 299 | 324 |
ഏറ്റുമാനൂര്‍ | 307 | 307 | 333 |
കോട്ടയം | 289 | 289 | 313 |
പുതുപ്പള്ളി | 307 | 307 | 333 |
ചങ്ങനാശേരി | 310 | 310 | 335 |
കാഞ്ഞിരപ്പള്ളി | 335 | 335 | 363 |
പൂഞ്ഞാര്‍ | 350 | 350 | 380 |