കോട്ടയം:പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി.സി. കാപ്പനെതിരെ ഗുരുതര സാമ്പത്തിക ആരോപണം. മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദ്യുത് കുമാറും, ബിസിനസുകാരനായ ദിനേശ് മേനോനുമാണ് മാണി.സി. കാപ്പനെതിരെ രംഗത്തെത്തിയത്. 2010ൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ ഷെയർ നൽകാമെന്ന് പറഞ്ഞു മൂന്നര കോടി രൂപ വാങ്ങിയെന്നാണ് ദിനേശ് മേനോന്‍റെ ആരോപണം. ഇതിൽ 25 ലക്ഷം മടക്കി തന്നുവെന്നും ബാക്കി മൂന്നേ കാൽ കോടി രൂപ കിട്ടണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്കും ഇതര അന്വേഷണ ഏജൻസികൾക്കും പരാതി നൽകിയതായി ദിനേശ് മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാണി.സി. കാപ്പനെതിരെ ഗുരുതര സാമ്പത്തിക ആരോപണം - pala udf candidate
മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദ്യുത് കുമാറും, ബിസിനസുകാരനായ ദിനേശ് മേനോനുമാണ് മാണി. സി. കാപ്പനെതിരെ സാമ്പത്തിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മൂന്നേ കാൽ കോടിയ്ക്കായി മാണി.സി.കാപ്പൻ തന്ന ചെക്കുകൾ ബൗൺസായെന്നും ദിനേഷ് പറഞ്ഞു. അതിനാൽ ഏതു നിമിഷവും സിബിഐ മാണി.സി.കാപ്പനെ ചോദ്യം ചെയ്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മാണി.സി. കാപ്പൻ തട്ടിപ്പുകാരനാണെന്ന് പാലായിലെ ജനങ്ങൾ മനസിലാക്കാൻ വേണ്ടിയാണ് ഇപ്പോൾ മാധ്യമങ്ങളോട് ഈ വിവരങ്ങൾ അറിയുക്കുന്നതെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.
അലഹബാദ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പദ്ധതി രേഖകള്‍ സമര്‍പ്പിച്ച് കോടികൾ തട്ടിയ കേസിലും മാണി.സി കാപ്പനെതിര പരാതിയുണ്ട്. അലഹബാദ് ബാങ്ക് ഡയറക്‌ടര്‍മാര്‍ മാണി സി കാപ്പന്‍, ചെറിയാന്‍ മാണി കാപ്പന്‍, ആലീസ് മാണി കാപ്പന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് എന്നും ദിനേശ് മേനോന്‍ വിശദീകരിച്ചു. സുതാര്യവും സത്യസന്ധവുമായ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്നതിനാലാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി.