കോട്ടയം: അക്രമകാരികളായ തെരുവ് നായ്‌ക്കൾക്കെതിരെയുള്ള പോരാട്ടത്തില്‍ യുവ നേതാക്കളെ വെറുതെ വിട്ടു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് കോട്ടയം ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഉപദ്രവകാരികളായ തെരുവ് നായ്‌ക്കളെ ഇല്ലായ്‌മ ചെയ്യുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.
കോട്ടയം മാർക്കറ്റിൽ ജനങ്ങൾക്ക് ഉപദ്രവകാരികളായ തെരുവ് നായ്‌ക്കളെ നാട്ടുകാർ കൊന്നിടുകയും ഈ നായ്‌ക്കളുമായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പിലേക്ക് പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ തെരുവ് നായ്‌ക്കളെ കൊന്നു എന്ന പേരിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പില്‍ ഉൾപ്പടെ 15 പേർക്ക് എതിരെയായിരുന്നു കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. 26.09.2016-ൽ ആണ് കേസിന് ആസ്‌പദമായ പ്രതിഷേധ സമരം നടന്നത്.