കേരളം

kerala

ETV Bharat / state

പാടം നിറഞ്ഞ് വെള്ളക്കെട്ട്; കുമരകം ഇടവട്ടത്ത് പകർച്ച വ്യാധി ഭീഷണി

തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കാത്തതും കൃഷിക്കുവേണ്ടി പാടത്ത്കയറ്റിയ വെള്ളം വറ്റിക്കാത്തതുമാണ് കഴിഞ്ഞ അഞ്ചു മാസമായി ഇവരുടെ ദുരിതത്തിന് കാരണം.

Enter Keyword here.. വെള്ളക്കെട്ട്  കുമരകം  കൊവിഡ് മഹാമാരി  തണ്ണീർമുക്കം ബണ്ട്  കൃഷി
പാടത്തെ വെള്ളക്കെട്ട്; കുമരകം ഇടവട്ടം പ്രദേശവാസികൾ ദുരിതത്തിൽ

By

Published : May 12, 2021, 10:48 PM IST

കോട്ടയം: കൊവിഡ് മഹാമാരിക്കൊപ്പം അഞ്ചു മാസമായി വീട്ടുമുറ്റത്ത് തുടരുന്ന വെള്ളക്കെട്ട് കുമരകം ഇടവട്ടം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കാത്തതും കൃഷിക്കുവേണ്ടി പാടത്ത് കയറ്റിയ വെള്ളം വറ്റിക്കാത്തതുമാണ് ഇവരുടെ ദുരിതത്തിന് കാരണം.

പാടത്തെ വെള്ളക്കെട്ട്; കുമരകം ഇടവട്ടം പ്രദേശവാസികൾ ദുരിതത്തിൽ

ഇടവട്ടം പാടശേഖരത്തെ കൃഷിക്ക് വേണ്ടി പാടത്ത് വെള്ളം കയറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. മുൻ വർഷങ്ങളിൽ വെള്ളം കയറിയാലും അധികം വൈകാതെ ഇത് കായലിലേക്ക് ഒഴുകി പോകുമായിരുന്നു. എന്നാൽ ഈ വർഷം മുതൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പാടത്ത് കയറിയ വെള്ളം കഴിഞ്ഞ അഞ്ചുമാസമായി ഇറങ്ങിയിട്ടില്ല. ഇതോടൊപ്പം ഇവരുടെ വീടുകൾക്കുള്ളിലും പരിസരത്തും വെള്ളം കയറിയ നിലയിലാണ്.

മങ്കുഴി പാലം കടന്ന് മുന്നോട്ടു പോകുമ്പോൾ അൻപതിലേറെ വീടുകളിലാണ് ഇപ്പോഴും വെള്ളം ഇറങ്ങാതെ നിൽക്കുന്നത്. കൊച്ചു കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഏറെ ദുരിതം അനുഭവിച്ചാണ് ഇവിടെ ജീവിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്നതിലൂടെ പകർച്ചവ്യാധികളും ഇവിടെ പടർന്നു പിടിക്കുകയാണ്.

READ MORE:കോൺഗ്രസ് നേതാക്കന്മാർക്ക് വിമർശനം; വികാരാധീനനായി കെ. സുധാകരൻ

മുൻ വർഷങ്ങളിൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ തുറക്കുന്നതിനാൽ പാടത്തെയും തോട്ടിലെയും വെള്ളം ഒഴുകി പോകുന്നതിന് പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏപ്രിൽ അവസാനം ഷട്ടറുകൾ തുറക്കും എന്ന് പറഞ്ഞിട്ടും ഇതുവരെയും അതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഷട്ടർ തുറന്നാൽ ഇതിൽ പകുതിയോളം ജലം കായലിലേക്ക് ഒഴുകിപ്പോകും. അതിനൊപ്പം പാടത്ത് കൃഷി ആരംഭിക്കുന്നതിനുള്ള ജലം നിലനിർത്തണമെന്നും അല്ലാത്ത വെള്ളം വറ്റിച്ച് കളയണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അതേസമയം കൊവിഡ് ഭീഷണി മൂലമാണ് ബണ്ടിന്‍റെ ഷട്ടർ തുറക്കാത്തതെന്നും പാടത്തെ വെള്ളം വറ്റിക്കാത്തതെന്നും അധികൃതർ വിശദീകരണം നൽകുന്നു.

ABOUT THE AUTHOR

...view details