കോട്ടയം: വില്ലേജ് ഓഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. മൂന്നില്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജി തോമസാണ് പിടിയിലായത്. അടിമാലിയില്‍ താമസിക്കുന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ വിജിലന്‍സ് പിടിയിലായത്.
പരാതിക്കാരിയുടെ മാതാവിന്റെ പേരില്‍ ഉണ്ടായിരുന്ന ഒന്നര ഏക്കര്‍ സ്ഥലം പോക്ക് വരവ് ചെയ്യാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് ആവശ്യപ്പെട്ട ശേഷം ആദ്യ ഗഡുവായി ഉദ്യോഗസ്ഥന് 45000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് ഇയാള്‍ തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ 60,000 രൂപ പ്രതിയുടെ മേല്കാവ് മറ്റം ഭാഗത്തുള്ള വീടിന് സമീപം വച്ച് പരാതിക്കാരിയില്‍ നിന്നും വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
കൈക്കൂലി വാങ്ങുന്നതിനിടെ ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍ - bribery news
മൂന്നില്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജി തോമസാണ് പിടിയിലായത്. ഒന്നര ഏക്കര്‍ സ്ഥലം പോക്ക് വരവ് ചെയ്യാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
റെജി തോമസ്
ഡിവൈഎസ്പി വി.ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎസ്പി എകെ വിശ്വനാഥന്, ഇന്‍സ്പെക്ടര്‍മാരായ റിജോ പി ജോസഫ്, സജു എസ് ദാസ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.