കോട്ടയം :ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി ഭരണത്തിൽ മനുഷ്യാവകാശങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല ഏകാധിപത്യത്തിലൂടെ മാധ്യമങ്ങളെ നിശബ്‌ദരാക്കുന്നുവെന്നും എതിർശബ്‌ദങ്ങളെ ഇല്ലാതാക്കുന്നുവെന്നും ആരോപിച്ചു.
സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയെന്ന് രമേശ് ചെന്നിത്തല ഫാദർ സ്റ്റാൻ സ്വാമി ഭീകരവാദിയെന്ന് തെളിയിക്കുന്ന ഒരു തെളിവ് പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ജയിലിടച്ചു. മനുഷ്യാവകാശത്തിനുവേണ്ടി പ്രവർത്തിച്ച സ്റ്റാൻ സ്വാമിയ്ക്ക് അത് കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
READ MORE:'രാജ്യദ്രോഹി'യാക്കി ഭരണകൂട വേട്ട, നീതി നിഷേധിച്ച് പീഡനം ; സ്റ്റാന്‍ നേരിട്ടത് ക്രൂരപര്‍വം
കോട്ടയം ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ, കെ.സി. ജോസഫ്, നേതാക്കളായ ടോമി കല്ലാനി തുടങ്ങി ജില്ലയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.
READ MORE:നീതിയ്ക്ക് അര്‍ഹനായിരുന്നെന്ന് രാഹുല്‍, കൊലപാതകമെന്ന് യെച്ചൂരി ; സ്റ്റാൻ സ്വാമിയ്ക്ക് ആദരാഞ്ജലി
അവശ്യവിഭാഗങ്ങള്‍ക്കുവേണ്ടി നിരന്തരം ശബ്‌ദമുയർത്തിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രാജ്യദ്രോഹം ചുമത്തപ്പെട്ട് വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് 84-ാം വയസിൽ മരണത്തിന് കീഴടങ്ങിയത്.