കേരളം

kerala

ETV Bharat / state

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍ - സ്വത്ത് തര്‍ക്കത്തിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചു

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ് (50) സഹോദരന്റെ വെടിയേറ്റ് മരിച്ചത്

Kanjirapally shot dead  brother shot dead in Kanjirapally  കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു  സ്വത്ത് തര്‍ക്കത്തിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചു  കാഞ്ഞിരപ്പള്ളിയില്‍ വെടിവെപ്പ്
സ്വത്ത് തര്‍ക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

By

Published : Mar 7, 2022, 8:22 PM IST

കോട്ടയം :കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള തർക്കത്തെതുടർന്ന് വ്യവസായി തലയ്ക്ക് വെടിയേറ്റ് മരിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യന്‍ (50) ആണ് സഹോദരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരീ ഭർത്താവ് മാത്യു സ്കറിയയെ തലയ്ക്ക് വെടിയേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവച്ച ജോർജ് കുര്യനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കുടുംബ സ്വത്ത് വിറ്റതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമാതാവായ ജോർജ് കുര്യൻ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു സഹോദരനോട് ഇതേപ്പറ്റി ചോദിക്കുന്നതിനായാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്.

Also Read: കോട്ടയത്ത് നഗരമധ്യത്തിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം ; അറസ്റ്റ്

തറവാട്ടുവീട്ടിൽ വച്ച് കുടുംബാഗങ്ങള്‍ തമ്മില്‍ ചർച്ചകൾ നടക്കുന്നതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു എന്നാണ് നിഗമനം. തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വെടിയേറ്റ് അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ലൈസൻസുള്ള റിവോൾവർ ആണ് വെടിവയ്ക്കുന്നതിന് ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ജോർജിനെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അറിയിച്ചു.

ABOUT THE AUTHOR

...view details