കോട്ടയം: ബ്രാന്‍ഡഡ് കത്തി എന്ന പേരില്‍ വ്യാജ റബർ കത്തി നിര്‍മിച്ച് വില്‍പന നടത്തിയയാള്‍ പിടിയില്‍. അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ ഹനീഫ മകൻ ഷമീർ ഹനീഫ (34) യേയാണ് ഏറ്റുമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ കടപ്ലാമറ്റത്ത് പ്രവർത്തിക്കുന്ന ജയ്‌ഹിന്ദ് ടൂൾസ് കമ്പനിയുടെ ട്രേഡ് മാർക്ക് രജിസ്ട്രേഷനുള്ള ജബോങ് റബർ കത്തികൾ വ്യാജമായി നിര്‍മിച്ച് അതേ മേൽവിലാസം, ട്രേഡ് മാർക്ക്, ലോഗോ എന്നിവ രേഖപ്പെടുത്തി വിതരണം ചെയ്‌തുവരികയായിരുന്നു.
ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍; വ്യാജ റബർ കത്തി നിര്‍മിച്ച് വില്‍പന നടത്തിയയാള്‍ പൊലീസ് പിടിയില്‍ - കോട്ടയം
ബ്രാന്‍ഡഡ് കത്തി എന്ന പേരില്‍ വ്യാജ റബർ കത്തി നിര്‍മിച്ച് മേൽവിലാസം, ട്രേഡ് മാർക്ക്, ലോഗോ എന്നിവയില്‍ കൃത്രിമം കാണിച്ച് വില്‍പന നടത്തിയയാള്‍ ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയില്‍
മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാർ ഇതേ കമ്പനിയുടെ പേരിൽ വ്യാജ കത്തി മാർക്കറ്റിൽ ലഭ്യമാകുന്നുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥാപന ഉടമ ഏറ്റുമാനൂർ സ്‌റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് പാറോലിക്കൽ പ്രവർത്തിക്കുന്ന എംഎച്ച് ഇന്‍ഡസ്‌ട്രീസ് എന്ന സ്ഥാപനത്തിലാണ് ഇതിന്‍റെ നിര്‍മാണം നടത്തിയത് എന്ന് കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ പതിനായിരത്തോളം വ്യാജ ജബോങ് മോഡൽ റബർ കത്തികൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു.
ഏറ്റുമാനൂർ സ്‌റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ പ്രശോഭ്, ജോസഫ് ജോർജ്, മനോജ് കുമാർ, സിപിഒമാരായ സജി പി.സി, മനോജ് കെ.പി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.