കോട്ടയം: മോനിപ്പള്ളി കല്ലിടുക്കിൽ നിന്ന് വ്യാജ മദ്യനിര്‍മാണത്തിനായി സൂക്ഷിച്ച വാഷ് എക്‌സൈസ് സംഘം പിടികൂടി. ചീങ്കല്ലേല്‍ റബര്‍ ഉല്‍പാദക സംഘത്തിന്‍റെ കെട്ടിടത്തിന് സമീപമാണ് വാഷ് കണ്ടെത്തിയത്. ഒലിപ്പുഴ തോടിന്‍റെ അരികില്‍ കുറ്റിക്കാട്ടില്‍ രണ്ട് കന്നാസുകളിലായി സൂക്ഷിച്ച വാഷ് ആണ് പിടികൂടിയത്. രണ്ട് കന്നാസുകളിലായി 80 ലിറ്ററോളം വാഷാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.
മോനിപ്പള്ളിയിൽ വ്യാജ മദ്യനിര്‍മാണം; 80 ലിറ്ററോളം വാഷ് പിടികൂടി - കോട്ടയം
ഒലിപ്പുഴ തോടിന്‍റെ അരികില്‍ കന്നാസുകളില്‍ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്
മോനിപ്പള്ളിയിൽ നിന്ന് വാഷ് പിടിച്ച് എക്സൈസ്
കുറവിലങ്ങാട് റേഞ്ച് എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർ ഷെഫീക്ക് ടി. എച്ച്, പ്രിവന്‍റീവ് ഓഫിസർ റെജിമോൻ, ഡി ഗ്രേഡ് പ്രിവന്‍റീവ് ഓഫിസർ സുരേഷ് കെ സിവിൽ എക്‌സൈസ് ഓഫിസർമാരായ വിപിൻ.പി.രാജേന്ദ്രൻ, സുജിത്.ടി.എസ്, വേണുഗോപാൽ.കെ ബാബു എന്നിവരാണ് പരിശോധന നടത്തിയത്.