കോട്ടയം:ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ 8.45നും 9.45നും മധ്യേ, തന്ത്രി മുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠരര് മോഹനര്, ബ്രഹ്മശ്രീ കണ്ഠരര് രാജീവര്, മേൽശാന്തി തളിയിൽ വിരിക്കാട്ട് ബ്രഹ്മശ്രീ കേശവൻ സത്യേഷ് എന്നിവരുടെ കാർമികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്.
ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി; ദർശനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് - Ettumanoor temple festival
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മുൻകൂട്ടി വിതരണം ചെയ്ത പാസുകളുടെ അടിസ്ഥാനത്തിലാണ് ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മുൻകൂട്ടി വിതരണം ചെയ്ത പാസുകളുടെ അടിസ്ഥാനത്തിലാണ് ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത്. രണ്ടാം ഉത്സവ ദിവസം മുതൽ ഉത്സവബലി ദർശനം, ഓട്ടൻതുള്ളൽ, കഥകളി, ഭരതനാട്യം, അക്ഷരശ്ലോക സദസ്, ആദ്ധ്യാത്മിക പ്രഭാഷണം തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഫെബ്രുവരി 21ന് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനം എട്ടാം ഉത്സവമാണ്. വൈകിട്ട് ഒൻപത് മുതലാണ് ഏഴരപ്പൊന്നാന ദർശനം. ആറാട്ട് വഴികളിൽ പറ വഴിപാടുകൾ സ്വീകരിക്കുന്നതല്ല. മുൻകൂട്ടി നൽകുന്ന പാസുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ചടങ്ങുകൾക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.