കോട്ടയം:കൊലപാതകശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസിന്‍റെ പിടിയിൽ. അതിരമ്പുഴ വില്ലേജിൽ മാന്നാനം ചൂരക്കളം വീട്ടിൽ ജോസഫ് മകൻ ജംബര്‍ ക്രിസ്റ്റി എന്ന് വിളിക്കുന്ന ക്രിസ്റ്റി (26) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏറ്റുമാനൂര്‍ തവളക്കുഴിയിലെ ബാറിന് മുൻവശം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ സംഭവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.
ഏറ്റുമാനൂരിലെ കൊലപാതകശ്രമം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ - Jumber Christie
ഏറ്റുമാനൂര്‍ തവളക്കുഴിയിലെ ബാറിന് മുൻവശം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ക്രിസ്റ്റി (26) എന്നയാളാണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്.
![ഏറ്റുമാനൂരിലെ കൊലപാതകശ്രമം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ Ettumanoor murder attempt accused arrested murder attempt accused arrested from Ernakulam ഏറ്റുമാനൂർ കൊലപാതകശ്രമം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ ഏറ്റുമാനൂരിലെ കൊലപാതകശ്രമം ജംബര്‍ ക്രിസ്റ്റി എന്ന് വിളിക്കുന്ന ക്രിസ്റ്റി ഏറ്റുമാനൂര്‍ തവളക്കുഴി തവളക്കുഴി കൊലപാതകശ്രമം യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് Jumber Christie murder attempt accused christy](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16482975-thumbnail-3x2-jahj.jpg)
ഏറ്റുമാനൂരിലെ കൊലപാതകശ്രമം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.
പ്രതിക്ക് ഗാന്ധിനഗർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ കെ, എസ്ഐ പ്രശോഭ്, എഎസ്ഐ ബിനോയ്, സിപിഒമാരായ പ്രവീൺ, ഡെന്നി, സൈഫുദ്ദീൻ, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Last Updated : Sep 27, 2022, 8:47 AM IST