കോട്ടയം:ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ എഴരപൊന്നാന ദർശനം ഇന്നലെ(10.03.2022) നടന്നു. രാത്രി 11:20നായിരുന്നു ഏഴരപൊന്നാന ദർശനം. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിൽ പ്രതിഷ്ഠിച്ച പൊന്നാനകളെ തൊഴുത് ഭക്തർ അനുഗ്രഹം നേടി.
ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ കാരണവർ കൃഷ്ണര് പണ്ടാരത്തിലും മകൻ ശ്രീജോയ് കൃഷ്ണരും ചേർന്നു ആദ്യ കാണിക്ക അർപ്പിച്ചു . ആചാരപ്രകാരം ആദ്യം കാണിക്കയിടാനുള്ള അവകാശം ഈ കുടുംബത്തിനാണ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഏഴരപൊന്നാന ദർശനത്തിൽ ഉണ്ടായത്.
പിന്നീട് ഏഴരപ്പൊന്നാനകളെ വെളിയിൽ എഴുന്നള്ളിച്ചു.
അഞ്ച് ആനകളുടെ അകമ്പടിയോടെ ആയിരുന്നു ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്. പ്രശസ്ത ആനയായ ഗുരുവായൂർ നന്ദൻ ഏറ്റുമാനൂരപ്പന്‍റെ തിടമ്പേറ്റി. പണ്ട് മാർത്താണ്ഡ വർമ്മ മഹാരാജാവ് നടയ്ക്കു വച്ചതാണ് ഏഴരപൊന്നാനയെന്നാണ് ചരിത്രം.
പ്ലാവിന്‍ തടിയിൽ നിർമിച്ച സ്വർണം പൊതിഞ്ഞതാണ് പൊന്നാനകൾ . പൊന്നാന മുഴുവൻ സ്വർണ്ണത്തിലാണ് നിർമ്മിച്ചത്. ഉത്സവത്തിന്‍റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്(11.03.2022) രാത്രി 12ന് നടക്കും.