കോട്ടയം:ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കു വിജയം. സ്ഥാനാർഥി സുരേഷ് ആർ.നായരാണ് വിജയിച്ചത്. 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം.
ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ ബി.ജെ.പിയ്ക്കു വിജയം - നഗരസഭ ഉപതെരഞ്ഞെടുപ്പ്
രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫിന് 224 വോട്ടാണ് ലഭിച്ചത്
അമ്പലം വാർഡിൽ ബി.ജെ.പിയ്ക്കു വിജയം
ബി.ജെ.പി 307 വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫിന് 224 വോട്ടാണ് ലഭിച്ചത്. 151 വോട്ട് കോൺഗ്രസ് നേടി. ആകെ 954 വോട്ടർമാർ ഉള്ള മണ്ഡലത്തിൽ 682 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
336 സ്‌ത്രീകളും 346 പുരുഷന്മാരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.മഹാദേവൻ ഇന്ദീവരവും, യുഡിഎഫ് സ്ഥാനാർഥിയായി സുനിൽകുമാറുമാണ് മത്സരിച്ചത്.