കോട്ടയം:ഈരാറ്റുപേട്ട തെക്കേകര ജവാന്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് ഒറ്റയാള്‍ സമരം. ഈരാറ്റുപേട്ട സ്വദേശി സൈനുല്ലയാണ് തെക്കേക്കരയില്‍ സത്യാഗ്രഹം നടത്തിയത്.
റോഡിന്‍റെ ശോചനീയാവസ്ഥക്കെതിരെ ഒറ്റയാള്‍ സമരം - കോട്ടയം
ഈരാറ്റുപേട്ട തെക്കേകര ജവാന്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ടാണ് സമരം

ഈരാറ്റുപേട്ട തെക്കേക്കര ജവാന്‍ റോഡ്
നഗരസഭയിലെ തന്നെ ഏറ്റവും പഴക്കമുള്ള റോഡുകളില്‍ ഒന്നാണ് തെക്കേക്കര മന്തക്കുന്ന് ജവാന്‍ റോഡ്. നഗരസഭാ ചെയ്യര്‍മാന്‍റേതടക്കം അഞ്ച് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന റോഡാണിത്. നഗരസഭയില്‍ ഏറ്റവും അധികം ജനസാന്ദ്രതയുള്ളതും ഈ മേഖലയിലാണ്. 100 കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ നഗരസഭക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
റോഡിന്‍റെ ശോചനീയാവസ്ഥക്കെതിരെ ഒറ്റയാള്‍ സമരം
Last Updated : Jul 17, 2019, 3:18 PM IST