കോട്ടയം:ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്‌തു. അനസ് പാറയിലിനെയാണ് നഗരസഭാ ഓഫീസിലെത്തി ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിരോധിക്കാന്‍ ശ്രമിച്ച അനസിനെ ബലംപ്രയോഗിച്ചാണ് പൊലീസ് കൊണ്ടുപോയത്. ജനുവരി 24ന് തെക്കേക്കരയില്‍ പൊലീസുമായി ഒരു വിഭാഗം പ്രദേശവാസികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അനസിനെതിരെയും കേസെടുത്തിരുന്നു.
ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്‌തു - kottayam district news
തെക്കേക്കരയില്‍ കഴിഞ്ഞ ദിവസം പൊലീസുമായി പ്രദേശവാസികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നഗരസഭ കൗണ്‍സിലര്‍ അനസ് പാറയിലിനെതിരെ കേസെടുത്തിരുന്നു.
ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്‌തു
ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പൊലീസ് അനസിനെ കസ്റ്റഡിയിലെടുത്തത്. അനസിനെ സ്‌റ്റേഷനിലെത്തിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷന് സമീപം ഒത്തുകൂടി. സ്റ്റേഷനില്‍ വെച്ച് തളര്‍ച്ച അനുഭവപ്പെട്ട അനസിനെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം കൗൺസിലറാണ് അനസ്.