കോട്ടയം: ഈരാറ്റുപേട്ടയില്‍ സിപിഎം വിട്ട നേതാക്കളടക്കം നൂറോളം പേര്‍ സിപിഐയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ശൈലിയിലും നേതാക്കളുടെ മനോഭാവത്തിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഈരാറ്റുപേട്ടയില്‍ സിപിഎം വിട്ടവര്‍ സിപിഐയില്‍ ചേര്‍ന്നു - Erattupetta CPM workers
പാര്‍ട്ടിയുടെ ശൈലിയിലും നേതാക്കളുടെ മനോഭാവത്തിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് രാജിവെച്ച സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു

മുന്‍ ഏരിയ കമ്മറ്റി അംഗവും ലോക്കല്‍സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.ഐ നൗഷാദ്, ലോക്കല്‍ കമ്മറ്റി അംഗവും മുഴുവന്‍ സമയ പ്രവര്‍ത്തകനുമായിരുന്ന നൗഫല്‍ഖാന്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകരുൾപ്പടെ നൂറോളം പേരാണ് സിപിഐൽ ചേർന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ദ്രോഹിക്കുന്നതിന് രാഷ്ട്രീയശത്രുക്കളെ പോലും കൂട്ടിപിടിക്കുന്നവരാണ് സിപിഎം നേതാക്കളെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.
എന്നാൽ ഇവരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതാണെന്ന് സിപിഎം നേതൃത്വം പറയുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 16ന് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.