കേരളം

kerala

ETV Bharat / state

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നാളെ - kottayam latest news

മുമ്പ് നടത്തിയ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒക്‌ടോബര്‍ പതിനാറിന് നടന്ന തെരഞ്ഞെടുപ്പിന്‍റെ തുടര്‍നപടികളാണ് ഉണ്ടാകേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

ഈരാറ്റുപേട്ട നഗരസഭ

By

Published : Nov 12, 2019, 5:59 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി.എം. സിറാജും എല്‍ഡിഎഫ് വിമതനായി മത്സരിച്ച ടി.എം. റഷീദുമാണ് മത്സരിക്കുന്നത്. ഒക്‌ടോബര്‍ പതിനാറിന് നടത്തിയ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നിലപാട് നിര്‍മാണായകമാകും. ഇടത് വിമതനായി മത്സരിച്ച ടി.എം. റഷീദിനെ പരാജയപ്പെടുത്തണമെന്ന നിലപാടിലാണ് സിപിഎം. തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നതെങ്കിലും ടി.എം. റഷീദിനെ പരാജയപ്പെടുത്താന്‍ വി.എം. സിറാജിന് വോട്ട് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

ടി.എം. റഷീദിനെ കഴിഞ്ഞ തവണ പിന്തുണച്ച എസ്‌ഡിപിഐക്കൊപ്പം ജനപക്ഷവും ചേരുമെന്ന് സൂചനകളുണ്ട്. ജനപക്ഷത്തിനൊപ്പം ടി.എം. റഷീദിനെ പിന്തുണയ്ക്കാനുള്ള എസ്‌ഡിപിഐ നീക്കം രാഷ്ട്രീയകാപട്യമാണെന്ന് യുഡിഎഫ് ആരോപിച്ചു. ഒക്‌ടോബര്‍ പതിനാറിന് നടന്ന തെരഞ്ഞെടുപ്പിന്‍റെ തുടര്‍നപടികളാണ് ഉണ്ടാകേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ഒക്‌ടോബര്‍ പതിനാറിന് പങ്കെടുത്തവര്‍ക്ക് മാത്രമായിരിക്കും ഇത്തവണത്തെ വോട്ടെടുപ്പിലും പങ്കെടുക്കാനാകുക. അതേസമയം, വലിയ രാഷ്ട്രീയ അന്തര്‍നാടകങ്ങളുണ്ടായില്ലെങ്കില്‍ ആദ്യം ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ടി.എം. റഷീദ് തന്നെ തെരഞ്ഞെടുക്കപ്പെടും. ഒക്‌ടോബര്‍ പതിനാറിന് നടത്തിയ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details