കോട്ടയം: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിൽ പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. വിവിധതരം പനികൾ, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക.
പകര്‍ച്ചവ്യാധി നിയന്ത്രണം: കോട്ടയത്ത് പ്രതിരോധ പ്രവർത്തനങ്ങൾ
വിവിധതരം പനികൾ, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തി വൃത്തിഹീനമായ ക്യാമ്പുകൾ അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിക്കും. രജിസ്ട്രേഷന്‍ ഇല്ലാത്തതും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതുമായ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഭക്ഷണശാലകള്‍ അടച്ചുപൂട്ടാനുമാണ് നീക്കം. കുടിവെള്ളത്തിന്‍റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള ബൂത്ത് സേവനം ഏര്‍പ്പെടുത്തണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് ഹരിത കര്‍മ്മസേനയെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിർദ്ദേശമുണ്ട്.