കേരളം

kerala

ETV Bharat / state

സ്‌കറിയ തോമസ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു - കേരള വാർത്ത

ഇടതുപക്ഷ സർക്കാരിനെ എല്ലാ കാലത്തും പിന്തുണച്ച പാർട്ടിയാണ് സ്കറിയ തോമസ് വിഭാഗമെന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

സ്‌കറിയ തോമസ് വിഭാഗത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു  EP Jayarajan inaugurated the state committee office of the Kerala Congress Skaria Thomas faction  കോട്ടയം വാർത്ത  kottayam news  കേരള വാർത്ത  kerala news
കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു

By

Published : Jan 28, 2021, 6:04 PM IST

Updated : Jan 28, 2021, 6:13 PM IST

കോട്ടയം:കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഓഫീസ് എന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ എല്ലാ കാലത്തും പിന്തുണച്ച പാർട്ടിയാണ് സ്കറിയ തോമസ് വിഭാഗമെന്നും മന്ത്രി പറഞ്ഞു. പാർട്ടി അധ്യക്ഷൻ സ്കറിയാ തോമസ്, സംസ്ഥാന വൈസ് ചെയർമാൻമാരായ അരവിന്ദാക്ഷൻ, സിൽജി പൗലോസ്, ഐസക് പ്ലാപ്പള്ളി, പാർട്ടി ജനറൽ സെക്രട്ടറി ഷാജി കടമല, ജില്ലാ പ്രസിഡന്‍റ്‌ ബിനോയി കോട്ടയം തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം ടിബി റോഡിന് സമീപത്താണ് പുതിയ ഓഫീസ്.

സ്‌കറിയ തോമസ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു
Last Updated : Jan 28, 2021, 6:13 PM IST

ABOUT THE AUTHOR

...view details