കോട്ടയം: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ പ്രശംസ നേടിയതോടെ പ്രശസ്തനായ കായൽ സംരക്ഷകൻ മഞ്ചാടിക്കരി എൻ.എസ് രാജപ്പന്‍റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകി. പണം തിരിച്ചുകിട്ടിയാൽ പരാതി പിൻവലിക്കാമെന്ന് രാജപ്പൻ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സഹോദരിക്കു വേണ്ടി ബന്ധു ബാങ്കിൽ എത്തി പണം തിരികെ നിക്ഷേപിച്ചത്.
രാജപ്പന് പണം തിരികെ കിട്ടി; ഇനി കേസുമായി മുന്നോട്ടില്ല - പ്രധാനമന്ത്രി
രാജപ്പന്‍റെ അക്കൗണ്ടിൽ നിന്ന് സഹോദരി പണം പിൻവലിച്ചിരുന്നു
രാജപ്പന് പണം തിരികെ കിട്ടി; ഇനി കേസുമായി മുന്നോട്ടില്ല
Also Read: വിസ്‌മയയുടെ ബന്ധുക്കളെ വനിത കമ്മിഷൻ അംഗം സന്ദർശിച്ചു
രാജപ്പന്‍റെ അക്കൗണ്ടിൽ നിന്ന് സഹോദരി പിൻവലിച്ച 5.08 ലക്ഷം രൂപയും എടിഎം കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങിയ 20,000 രൂപയും ഉൾപ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. കേസുമായി രാജപ്പൻ മുന്നോട്ട് പോകുന്നില്ലെന്ന് അറിയിച്ചിട്ടുള്ളതിനാൽ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.