കേരളം

kerala

ETV Bharat / state

പരിസ്ഥിതി ദിനാചരണം; കോട്ടയം പ്രസ് ക്ലബിൽ വൃക്ഷത്തൈകൾ നട്ടു - വി എന്‍ വാസവൻ

മന്ത്രി വിഎന്‍ വാസവൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.

Enviornment day at Kottayam Pressclub  Enviornment day  Kottayam Pressclub  പരിസ്ഥിതി ദിനാചരണം  കോട്ടയം പ്രസ് ക്ലബ്  വി എന്‍ വാസവൻ  VN Vasavan
പരിസ്ഥിതി ദിനാചരണം; കോട്ടയം പ്രസ് ക്ലബിൽ വൃക്ഷത്തൈകൾ നട്ടു

By

Published : Jun 5, 2021, 8:30 PM IST

കോട്ടയം: ലോക പരിസ്ഥിതി ദിനത്തില്‍ ചിപ്‌കോ പ്രസ്ഥാന നേതാവ്‌ സുന്ദര്‍ലാല്‍ ബഹുഗുണയുടെ സ്‌മരണാര്‍ത്ഥം കോട്ടയം പ്രസ്ക്ലബ് വളപ്പില്‍ വൃക്ഷതൈകൾ നട്ടു. മന്ത്രി വിഎന്‍ വാസവനാണ് ചടങ്ങ് ഉത്ഘാടനം ചെയ്തത്.

പരിസ്ഥിതി ദിനാചരണം; കോട്ടയം പ്രസ് ക്ലബിൽ വൃക്ഷത്തൈകൾ നട്ടു

മാധ്യമ പ്രവര്‍ത്തര്‍ക്കായുള്ള വൃക്ഷത്തൈകളുടെ വിതരണോത്ഘാടനം മാധ്യമം ബ്യൂറോ ചീഫ് സിഎഎം കരിമിന് വൃക്ഷത്തെ നൽകി വിഎന്‍ വാസവൻ നിര്‍വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്‍റെ സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്‍റെ മുഖ്യപ്രചാരകരാവണമെന്ന് ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു.

ALSO READ:ദൈവത്തിന്‍റെ സ്വന്തം നാട്, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂപ്രകൃതി, കാത്തുവെയ്ക്കാം വരും തലമുറയ്ക്കായി

പ്രസ്‌ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ്. സനില്‍ കുമാര്‍, ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍, വൈസ് പ്രസിഡന്‍റ് സുമിസുലൈമാന്‍, ജില്ല കമ്മറ്റി അംഗങ്ങളായ ജി. ശ്രീജിത്ത്, അനീഷ് കുര്യന്‍, പിഎം ബിനുമോന്‍, അഞ്ജു ജെ അച്ചാമ്മ , എ.സി.വി ന്യൂസ് കേരള ഹെഡ് റോബിന്‍ തോമസ് പണിക്കര്‍, ബിനീഷ് മള്ളൂശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details