കോട്ടയം: എം.ജി സർവകലാശാലയില്‍ നാളെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും. മാർക്ക് ദാന, മാർക്ക് തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്. വൈസ് ചാൻസിലറുടെ അസാന്നിധ്യത്തിൽ പ്രോ വൈസ് ചാൻസിലറുടെ അധ്യക്ഷതയിലാവും സിന്‍ഡിക്കേറ്റ് ചേരുക. നാളെ രാവിലെ10 മണിയോടെയാവും സർവകലാശാലാ ആസ്ഥാനത്ത് സിൻഡിക്കേറ്റ് യോഗം ചേരുക.
എംജി സര്‍വകലാശാലയില്‍ നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം
മാർക്ക് ദാന, മാർക്ക് തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. വിവാദ വിഷയങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും
എംജി യുണിവേഴ്സിറ്റി
മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്ന് വിവാദത്തിൽ വൈസ് ചാൻസിലർ സാബു തോമസ് ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. മന്ത്രി കെ.ടി. ജലീല്‍ യോഗത്തിൽ പങ്കെടുത്തില്ലെന്നും വൈസ് ചാൻസിലർ ഗവർണർക്ക് വിശദീകരണം നല്‍കി. പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ആർ. പ്രഗഷിന് വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറും രഹസ്യ നമ്പറും നൽകിയത് വിവാദമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിവാദ വിഷയങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും.